മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന വൈ:പ്രസിഡന്റ് അഷ്‌ക്കര്‍ അലി തിരുവത്ര ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ കാനാമ്പുള്ളി അധ്യക്ഷ വഹിച്ചു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പിഎം അനസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ ലത്തീഫ് പാലയൂര്‍, എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂര്‍, എം എസ് എഫ് മണ്ഡലം ട്രഷറര്‍ സബാഹ് താഴത്ത്, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹാഷിം മാലിക്, ലീഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT