കാട്ടകാമ്പാല്‍ മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. രാത്രി മാത്രമല്ല നട്ടുച്ചയ്ക്കും കൃഷിയിടങ്ങളിലേക്ക് പന്നികള്‍ ഇറങ്ങുകയാണ്. ചേമ്പ്, വാഴ എന്നിവയാണ് ഇവ കൂടുതലും നശിപ്പിക്കുന്നത്. പാടവരമ്പിലൂടെ ഓടുന്ന കാട്ടുപന്നികള്‍ വരമ്പു നശിപ്പിക്കുന്നതോടൊപ്പം നെല്‍ചെടികളും നശിപ്പിക്കുന്നുണ്ട്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



