ദേശീയ സ്‌കൂള്‍ ഗെയിംസുകളില്‍ പങ്കെടുത്തു വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഗുരുവായൂരില്‍ അഡ്വാന്‍സ്ഡ് സ്‌പോര്‍ട്‌സ് കോച്ചിംഗ് എംപവര്‍മെന്റ് പ്രോഗ്രാം നടത്തി. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി ഫെസിലിറ്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരിഷ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ഷിജു എസ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി സി ഓഫീസര്‍ മേജര്‍ പി ജെ സ്‌റ്റൈജു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഡിപിഐ ഉദ്യോഗസ്ഥനായ വൈശാഖ്, കായിക പരിശീലകരായ അരവിന്ദാക്ഷന്‍, നന്ദഗോപാല്‍, സൂര്യാ, ശാന്തി, നിധീഷ് എന്നിവര്‍ സംസാരിച്ചു.
കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനായി ഭാഗമായി ചാവക്കാട് ബീച്ച്, എടക്കഴിയൂര്‍ മറൈന്‍ വേള്‍ഡ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തുന്ന അത്ലറ്റിക്‌സ് വിഭാഗത്തിലെ കായികതാരങ്ങളെ ദേശീയ മത്സരങ്ങളില്‍ വിജയം നേടാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് അഞ്ചുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 143 കായിക താരങ്ങള്‍ പങ്കെടുക്കുന്ന പരിശീലന പരിപാടി ചൊവ്വാഴ്ച സമാപിക്കും.



