സെന്റ് ലാസ്റ്റേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുനാളിന് നല്‍കാനുള്ള നേര്‍ച്ച പാക്കറ്റുകള്‍ തയ്യാറായി

കോട്ടപ്പടി സെന്റ് ലാസ്റ്റേഴ്‌സ് ദേവാലയത്തിലെ വിശുദ്ധ ലാസറിന്റെയും വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വിശ്വാസികള്‍ക്ക് നല്‍കാനുള്ള നേര്‍ച്ച പാക്കറ്റുകള്‍ തയ്യാറായി. 2026 ജനുവരി 1,2,3,4 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. വികാരി. ഫാ. ഷാജി കൊച്ചുപുരയ്ക്കല്‍ നേര്‍ച്ച പാക്കറ്റുകള്‍ ആശിര്‍വദിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് ഊക്കന്‍, ജനറല്‍ കണ്‍വീനര്‍ സോണി തോമസ്, കൈകാരന്മാരായ ജോസി ചുങ്കത്ത്, അലക്‌സ് ചീരന്‍, മനീഷ് സുരേഷ്, നേര്‍ച്ച കമ്മിറ്റി കണ്‍വീനര്‍ ജയ്‌സണ്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT