നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുളള ദ്വാദശി പണം സമര്‍പ്പണം നടന്നു. ദ്വാദശി പാരായണം , ദ്വാദശി പണം സ്വീകരിക്കല്‍ എന്നിവയ്ക്ക് ശേഷം നടന്ന ദ്വാദശി ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.ഇതോടെ ഈ വര്‍ഷത്തെ വൈകുണ്ഠ ഏകാദശി ചടങ്ങുകള്‍ക്ക് സമാപനമായി.ഏകാദശി വൃതം അനുഷ്ഠിച്ചവര്‍ ദ്വാദശി ദിനത്തില്‍ തീര്‍ഥം കഴിച്ച് വൃതം അവാനിപ്പിക്കുവാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റവന്യു ഇന്‍സ്‌പെക്ടര്‍മാരായ പി.ബി.ബിജു, എ.രഞ്ജിനി, ദേവസ്വം ബോര്‍ഡ് തിരുവില്വാമല ഗ്രൂപ്പ് കമീഷണര്‍ കെ. എന്‍.ദീപേഷ് , ദേവസ്വം ഓഫീസര്‍ ജി. ശ്രീരാജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



