ദേശീയ സരസ് മേളയ്ക്ക് കലയുടെ കവാടങ്ങള്‍ ഒരുക്കി കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി

ദേശീയ സരസ് മേളയ്ക്ക് കലയുടെ കവാടങ്ങള്‍ ഒരുക്കി കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയുടെ കൈയ്യൊപ്പ്. ജനുവരി 2 മുതല്‍ 11 വരെ ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് മൈതാനത്ത് അരങ്ങേറുന്ന ദേശീയ സരസ് മേളയ്ക്ക് കലയുടെ ആത്മാവ് പകര്‍ന്നുകൊടുക്കുന്നത് കലാ സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ അജയന്‍ ചാലിശ്ശേരിയാണ്. മേളയിലെ പ്രധാന പവലിയനുകളുടെ കവാടങ്ങളുടെ ഡിസൈന്‍പ്രൊഡക്ഷന്‍ ചുമതല എന്നിവ അജയന്‍ ചാലിശ്ശേരിയാണ് നിര്‍വ്വഹിക്കുന്നത്.

ADVERTISEMENT