തൃത്താല കപ്പൂര്‍ ,ആനക്കര റോഡില്‍ വാഹനാപകടം. എഞ്ചിനീയര്‍ റോഡിന് സമീപം നിയന്ത്രണംവിട്ട് വാന്‍ സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. വെള്ളാളൂര്‍ സ്വദേശി വി.കെ.മനോജ് കുമാര്‍ (52) ആണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്.



