ദേശീയ സരസ് മേള; സരസ് മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി സരസ് മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സമീപത്തുള്ള ആശുപത്രികളും ക്ലിനിക്കുകളും ചേര്‍ന്ന മഡിക്കല്‍ ടീമാണ് സേവനം നല്‍കുന്നത്. പ്രധാന പവലിയനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടീമംഗങ്ങള്‍ക്കുള്ള ബാഡ്ജ് ചാലിശ്ശേരി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. കമ്മുണ്ണി, ചാലിശ്ശേരി മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ശ്രീകുമാറിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ADVERTISEMENT