കേച്ചേരി ചിറനെല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശിനി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ഇരിട്ടി ഉളിക്കല്‍ സ്വദേശിനി പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ടിന്റെ ഭാര്യ ഡെന്നിയാണ് (54) മരിച്ചത്. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപം ഞായറാഴ്ച രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം.
കേച്ചേരി – അക്കിക്കാവ് ബൈപ്പാസില്‍ തൃശൂര്‍ ഭാഗത്തു നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറും, ആന്ധ്രാപ്രദേശില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്നവരുടെ കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഡെന്നിയുടെ മകന് ജെസ്വിന്(22), പുതുമനമുഴിയില്‍ സക്കറിയ ഭാര്യ ഗ്രേസി(57), ഹൈദരാബാദ് സ്വദേശി നാര്‍വ കൃഷ്ണ(48) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. മൂവരുടെയും പരിക്കുകള്‍ ഗുരുതരമല്ല.



