29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്തതിരുന്നാളിന് കൊടിയേറി

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്തതിരുന്നാളിന് കൊടിയേറി

218

വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ജനുവരി 10,11 തിയ്യതികളിലാണ് ആഘോഷിക്കുന്നത്. ഞായറാഴ്ച്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ തിരുന്നാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. 10 -ാം തിയ്യതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കും.തുടര്‍ന്ന് കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. 11-ാം തിയ്യതി ഞായറാഴ്ച രാവിലെ 6 മണിക്കും 7.30 നും, ഉച്ചതിരിഞ്ഞ് 5.30 ന് ദിവ്യബലി അര്‍പ്പണം ഉണ്ടായിരിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും

 

ADVERTISEMENT
error: Content is protected !!