24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ഡോ. നടാഷ ഷാജിയെ ആദരിച്ചു

ഡോ. നടാഷ ഷാജിയെ ആദരിച്ചു

29

കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഒന്നാം റാങ്കോടെ എം.എസ് ബിരുദം നേടിയ ഡോ:നടാഷ ഷാജിക്ക് ഗുരുവായൂര്‍ നഗരസഭയുടെ ആദരം. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ മഹേഷ് എന്നിവര്‍ വീട്ടിലെത്തി നഗരസഭയുടെ ഉപഹാരം കൈമാറി. പുത്തമ്പപല്ലി പേനത്ത് കരിക്കയില്‍ ഷാജിയുടെയും ഷൈനിന്റെയും മകളും ഡോ:ഫാരിസ് കെ.ഷംസുദ്ദീന്റെ ഭാര്യയുമാണ് നടാഷ. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയാണ്. ദുബൈയിലെ ജെംസ് അവര്‍ വണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നിന്നാണ് പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുന്‍ കൗണ്‍സിലര്‍ ബിബിത മോഹന്‍, ആസിഫ് പനങ്ങായില്‍, പി.മുരളീധരന്‍, ട്രിജോ പാലത്തിങ്കല്‍, എം.ആര്‍.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!