അളൂര്‍ യുവജനസമാജം വായനശാലയയുടെ പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക സമ്മേളനത്തിന്റെ സമാപന യോഗം നടന്നു. കലന്ദിക എന്ന പേരില്‍ വായനശാല ഹാളില്‍ നടന്ന സമാപനയോഗം മുരളി പെരുനെല്ലി എം ഏല്‍ എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡോ. വടക്കുമ്പാട് നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ് മുഖ്യാഥിതിയായി. പഞ്ചായത്തംഗം വിനു ജോണ്‍സണ്‍, വായനശാല സെക്രട്ടറി എ വി ഗംഗാധരന്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രതിനിധി പി.ആര്‍.സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ. മുരളി പെരുനെല്ലി, പഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ്, പഞ്ചായത്തംഗം വിനു ജോണ്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.



