24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam സുവര്‍ണ്ണ ജയന്തി കലായാത്രയ്ക്ക് സ്വീകരണം നല്‍കി

സുവര്‍ണ്ണ ജയന്തി കലായാത്രയ്ക്ക് സ്വീകരണം നല്‍കി

അമൃത ഭാരതത്തിന് ആദര്‍ശ ബാല്യം സുകൃതം കേരളം എന്ന സന്ദേശ ഉയര്‍ത്തി കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ ബാലഗോകുലം സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജയന്തി കലായാത്രയ്ക്ക് പുന്നയൂര്‍ക്കുളത്ത് ആല്‍ത്തറയില്‍ സ്വീകരണം നല്‍കി. സംസ്‌കാരിക സമ്മേളനം നാടന്‍പാട്ട് കലാകാരന്‍ മണികണ്ഠന്‍ പെരുമ്പടപ്പ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം നാരായണന്‍ നമ്പൂതിരി വിശിഷ്ട അതിഥിയായി.

ബാലഗോകുലം ജില്ല കാര്യദര്‍ശി പി.കെ.ശിവദാസന്‍ മാസ്റ്റര്‍ മുഖ്യസന്ദേശ നല്‍കി. പുന്നയൂര്‍ക്കുളം ഖണ്ഡ് സംഘചാലക് ടി.പി. ഉണ്ണി, രാധ , വിത്സല , ബാലഗോകുലം ജില്ല ഉപാദ്ധ്യക്ഷന്‍ കെ.എം.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ ടി അശോകന്‍ സ്വാഗതവും, താലുക്ക് കാര്യദര്‍ശി കെ എം മധു നന്ദിയും പറഞ്ഞു. ജിതേഷ് വൈലത്തൂര്‍ , പി.എസ്.ശ്രീലക്ഷമീ , സൂരജ് പഷ്ണത്ത്, എം.ജി.സുരേഷ്, മകുഴി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!