ആര്യംപാടം ഇ.കെ.എന്‍. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സി.എം. അബ്ദുള്ള മാസ്റ്റര്‍ സ്മാരക അഖിലേന്ത്യാ ഫ്‌ളെഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്- 2026 സംഘാടക സമിതി രൂപീകരണയോഗം ചേര്‍ന്നു. എം.എല്‍.എ.-എ.സി.മൊയ്തീന്‍ ചടങ്ങിന്റെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും നടത്തി. സര്‍വ്വോദയം സ്‌കൂളില്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മിനി അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍.അനൂപ് കിഷോര്‍, കണ്ണന്‍ , കൗണ്‍സിലര്‍മാരായ ബിജു ഇഗ്‌നേഷ്യസ് , പി.ജി. സനീഷ്, വി.ബി.പീതാംബരന്‍ , ഡോണ്‍ ബോസ്‌കോ , ഇ.കെ.എന്‍ ഗ്രന്ഥശാല ഭാരവാഹി എം.എസ്.വിനോദ് , ടി.ആര്‍. രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



