ചാലിശ്ശേരിയില്‍ നടക്കുന്ന 13-ാമത് കുടുംബശ്രീ ദേശീയ സരസ് മേളയിലെ സുസ്ഥിര തൃത്താല പവലിയനില്‍ ഒരുക്കിയ തൃത്താലയുടെ വികസന മിനിയേച്ചര്‍ ശ്രദ്ധേയമാകുന്നു. തവന്നൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ച ചിത്രകല അധ്യാപകന്‍ ഗോപു പട്ടിത്തറയാണ് കലാസൃഷ്ടി ഒരുക്കിയത്. ഒരു കാലത്ത് ബ്ലാക്ക് ബോര്‍ഡില്‍ വരയുടെ അക്ഷരമാല പഠിപ്പിച്ച കൈകള്‍, ഇന്ന് ഒരു നിയോജക മണ്ഡലത്തിന്റെ നാലര വര്‍ഷത്തെ വികസനകഥ മണ്ണിലും നിറങ്ങളിലും പകര്‍ത്തിയിരിക്കുകയാണ് .
24 അടി നീളവും 4 അടി വീതിയുമുള്ള ഈ ഭീമന്‍ മിനിയേച്ചര്‍, ഒരാഴ്ചക്കുള്ളില്‍ രാത്രിയും പകലും പരിശ്രമിച്ചാണ് പൂര്‍ത്തിയാക്കിയത്.



