റിഥമിക് യോഗയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഋഷികേശിനെ അനുമോദിച്ചു

ജാര്‍ഖണ്ഡില്‍ വെച്ചു നടന്ന നാഷ്ണല്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ റിഥമിക് യോഗയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഋഷികേശിനെ കാട്ടകാമ്പാല്‍ പഞ്ചായത്ത് മെമ്പര്‍ ടി.എസ് മണികണ്ഠന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കാട്ടകാമ്പാല്‍ നടുമുറി പന്തായില്‍ രൂപേഷ് – രജിത ദമ്പതികളുടെ മകനായ ഋഷികേശ് പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എരുമപ്പെട്ടി പഞ്ചായത്ത് യോഗ പരിശീലന കേത്രത്തിലെ പരിശീലകയാണ് മാതാവ് രജിത, ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ രുഷ്മിത പാലക്കാട് മേഴ്‌സി കോളേജിലെ കബഡി ടീം അംഗവുമാണ്.

ADVERTISEMENT