പഴഞ്ഞി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടി ആരംഭിച്ചു

പഴഞ്ഞി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 7 മുതല്‍ 20 വരെ നടക്കുന്ന അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടി ആരംഭിച്ചു. കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് അയിനൂര്‍ വെസ്റ്റ് 8-ാം വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് ഉദ്ഘാടനം ചെയ്തു. പഴഞ്ഞി സി എച്ച് സി യിലെ ആശ വര്‍ക്കര്‍ അംബിക ജനാര്‍ദ്ദനന്‍ വാര്‍ഡിലെ വീടുകളില്‍ കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.

ADVERTISEMENT