ചാലിശ്ശേരി അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാരമ്പര്യവും സൗഹൃദവും പുതുക്കി ദനഹ പെരുന്നാളായ പിണ്ടി പെരുന്നാള്‍ ആഘോഷിച്ചു. വലിയ പിണ്ടിയില്‍ കൂട്ടായ്മ ഭാരവാഹികള്‍ ചിരാതുകള്‍ കത്തിച്ച് പ്രകാശത്തിന്റെ പെരുന്നാളിന് തിരി തെളിയിച്ചു.പഴയകാല ഓര്‍മ്മകള്‍ പുതുക്കിയും പുതുതലമുറയ്ക്ക് ആചാരങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തിയും നടന്ന പരിപാടി സൗഹൃദത്തിന്റെയും സഹവാസത്തിന്റെയും ആഘോഷമായി മാറി. അങ്ങാടിയിലെ വീടുകളില്‍ വിശ്വാസികള്‍ മെഴുകുതിരികളും , ചിരാതുകളും , കത്തിച്ചു കൂട്ടായ്മ അംഗങ്ങളായ ജിസ്റ്റോ , ബ്രെറ്റ്‌ലി , യെല്‍ദോ , എബിന്‍ , എമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu ചര്‍ച്ച് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പിണ്ടി പെരുന്നാള്‍ ആഘോഷിച്ചു



