മാക് സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാദരണസദസ്സും സംഗീതരാവും സംഘടിപ്പിച്ചു

കണ്ടാണശ്ശേരി മാക് സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സമാദരണസദസ്സും സംഗീതരാവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാക് പ്രസിഡണ്ട് സത്യാനന്ദ് കെ.ശങ്കര്‍ അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരവും മാക് രക്ഷാധികാരിയുമായ ശിവജി ഗുരുവായൂര്‍, മാക് കോര്‍ഡിനേറ്റര്‍ ജവഹര്‍ വെട്ടത്ത്, സെക്രട്ടറി അജയ്‌ഘോഷ്, വൈസ് പ്രസിഡണ്ട് ഹരി പൂങ്കുന്നം, അംഗം കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മാക് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പുതിയ ജനപ്രതിനിധികളായ എം.പി.സജീപ്, വി.കെ. ദാസന്‍, കെ.ടി. മനോജ്, സൗമ്യ ധനന്‍, പ്രമിത സജീവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലോത്സവങ്ങളില്‍ മികവ് പുലര്‍ത്തിയ മാക് കുടുംബാംഗങ്ങളായ നവനീത് സത്യന്‍, രുദ്ര രഞ്ജു, നൈവ ലിമിന്‍, കെ.എസ്. അദ്വൈത്, റായിഷ റഫീഖ്, അനാമിക പ്രസാദ്, ഇവാന്‍ ലിമിന്‍ എന്നിവരെ അനുമോദിച്ചു. അനുമോദനം ഏറ്റുവാങ്ങിയ കുട്ടികളുടെ കലാപരിപാടികളെ തുടര്‍ന്ന് പിന്നണിഗായകരായ എടപ്പാള്‍ വിശ്വനാഥന്‍, മനീഷ എന്നിവര്‍ നയിച്ച ഗാനമേളയുണ്ടായി.

ADVERTISEMENT