പഴഞ്ഞി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തീപിടുത്തം. സ്റ്റേജിനു സമീപം കൂട്ടിയിട്ടിരുന്ന പാഴ്മര ശിഖരങ്ങള്‍ക്കാണ് വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ തീപിടിച്ചത്. ഓടികൂടിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തുനിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സ്റ്റേജിനു മുകളിലേക്കും റോഡിലേക്കും അപകട ഭീഷണിയായി നിന്നിരുന്ന മരശിഖരങ്ങളാണ് മുറിച്ചു മാറ്റി കൂട്ടിയിട്ടിരുന്നത്.



