മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ടി.വി.എം. അലിയെ ആദരിച്ചു

ചാലിശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ടി.വി.എം. അലിയെ ആദരിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി വേദിയില്‍ നടന്ന ആദരസദസ്സില്‍ ചേലക്കര എം.എല്‍ എ യു.ആര്‍ പ്രദീപ് പൊന്നാടയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമിതി അംഗവും തൃത്താല മേഖല കെ.എം.പി.യു പ്രസിഡന്റും കൂറ്റനാട് പ്രസ് ക്ലബ് അംഗവുമായ ടി.വി.എം. അലി മേഖലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ്. എക്‌സ്പ്രസ് പത്രത്തില്‍ ലേഖകനായാണ് മാധ്യമ രംഗത്ത് തുടക്കം കുറിച്ചത് പിന്നീട് മാധ്യമം പത്രത്തിന്റെ ലേഖകന്‍ , പട്ടാമ്പി കേബിള്‍ വിഷന്‍ എന്നിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സ്വലെ ഓണ്‍ലൈന്‍ മീഡിയയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്.
സാഹിത്യകാരനെന്ന നിലയിലും ശ്രദ്ധേയനായ ടി.വി.എം. അലി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2022 ല്‍ എം.ടി. വേണു സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനും സാഹിത്യ സംഭാവനകള്‍ക്കും ഉള്ള അംഗീകാരമായാണ് ആദരിച്ചത്.

ADVERTISEMENT