ചാവക്കാട് നഗരസഭ ചെയര്‍മാനും, കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം നല്‍കി

ചാവക്കാട് നഗരസഭ ചെയര്‍മാനും, നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ വി.അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.എം.എ ജനറല്‍ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്,പ്രതിപക്ഷ നേതാവ് സി.എ.ഗോപ പ്രതാപന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.യോഗത്തില്‍ വെച്ച് ജില്ലാ കമ്മിറ്റിയുടെ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ ചേര്‍ന്ന് മരണപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് 23 ലക്ഷം രൂപ യുടെ ധന സഹായം കൈമാറി.സെക്രട്ടറിമാരായ പി എസ് അക്ബര്‍, എ എസ് രാജന്‍, യൂത്ത് വിങ് പ്രസിഡണ്ട് ഷഹീര്‍ (മഹാരാജ്),യൂത്ത് വിംഗ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് ജെഫിന്‍ ജോണി, വനിതാ വിംഗ് പ്രസിഡണ്ട് ഫാദിയ ഷഹീര്‍, വനിത വിംഗ് ഗുരുവായൂര്‍ മണ്ഡലം ചെയര്‍പേഴ്‌സണ്‍ കെ കെ രാജശ്രീ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT