കുന്നംകുളം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരെ ആദരിച്ചു

കുന്നംകുളം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കൗണ്‍സിലര്‍മാരെയും ആദരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കിയത്. ഭദ്രാസന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയുമാണ് ആദരിച്ചത്. പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറി മനോജിനെയും ചടങ്ങില്‍ ആദരിച്ചു.ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് ചാണ്ടി, സി.കെ ബാബു എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. സ്‌നേഹവിരുന്നിലും പങ്കെടുത്താണ് കൗണ്‍സിലര്‍മാര്‍ മടങ്ങിയത്.

ADVERTISEMENT