കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചിറക്കല്‍, കാട്ടകാമ്പാല്‍
യൂണിറ്റിന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡണ്ടും വ്യപാരികളുടെ സമുന്നത നേതാവും ആയിരുന്ന സി എം ജോര്‍ജിനെ അനുസ്മരിച്ചു. ചിറക്കല്‍ സെന്ററില്‍ കാരുണ്യ സ്മൃതി എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഭാരവാഹികള്‍ , ഛായാചിത്രത്തില്‍
പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പി ഐ മോന്‍സണ്‍ന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം യൂണിറ്റ് പ്രസിഡണ്ട് സോണി സക്കറിയ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അനില്‍ പി മാത്യു. വൈസ് പ്രസിഡണ്ട് ജോസ് കെ സി, ജോയിന്‍ സെക്രട്ടറി പി എം സ്‌കറിയാച്ചന്‍ കമ്മിറ്റി അംഗങ്ങളായ കെ കെ ശശി, ജിനോ പി തമ്പി, ബ്രീസ് മോന്‍ എന്നിവര്‍ സംസാരിച്ചു.



