മരത്തംകോട് മേരിമാത ദൈവാലയത്തില്‍ പരിശുദ്ധ മേരിമാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടു കൂടി തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന ആഘോഷപൂര്‍വ്വമായ വി. കുര്‍ബ്ബാനക്കും, കുടു തുറക്കല്‍ ശുശ്രൂഷക്കും ഫാദര്‍ ബിജു പാണേങ്ങാടന്‍ മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. പ്രസുദേന്തി വാഴ്ച്ച, രൂപം എഴുന്നെളിച്ചു വെക്കല്‍, അമ്പ് , വള, പ്രദക്ഷിണം എന്നിവ ഭക്തി സാന്ദ്രമായി.. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.
നിര്‍ദ്ദനരായ കുടുംബങ്ങള്‍ക്കുള്ള അരിവിതരണവും, ഒരു വര്‍ഷത്തേക്കുള്ള മെഡിസിന്‍ കിറ്റുകളുമാണ് അര്‍ഹരായവര്‍ക്ക് നല്‍കിയത്. തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഫാദര്‍ സാജന്‍ വടക്കന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, ഫാദര്‍ ജസ്റ്റിന്‍ പൂഴിക്കുന്നേല്‍ തിരുനാള്‍ സന്ദേശവും നല്‍കും. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് ഏഴു മണിക്ക് ഗാനമേളയും ഉണ്ടായിരിക്കും. കൈക്കാരന്‍മാരായ ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍, തോമസ് ചക്രമാക്കില്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് വടക്കന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി



