പാത്രമംഗലം ശ്രീ മാരിയമ്മന്‍ കോവിലിലെ പൂജ മഹോത്സവം ആഘോഷിച്ചു

പാത്രമംഗലം ശ്രീ മാരിയമ്മന്‍ കോവിലിലെ പൂജ മഹോത്സവം ശനി, ഞായര്‍ ദിവസങ്ങലിലായി ആഘോഷിച്ചു. ശനിയാഴ്ച കാലത്ത് ഗണപതി ഹോമം, ശുദ്ധികലശം, നാഗപൂജ എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് പുതുമന വല്ലഭന്‍ നമ്പൂതിരി കാര്‍മ്മികനായി. വൈകീട്ട് മൂന്നിനു വിശേഷാല്‍ പൂജകള്‍, 7 ന് പാത്രാമംഗലം കേച്ചേരി പുഴയില്‍ നിന്നും ഉടുക്ക് വാദ്യവും, സത്യ കുംഭം, ഏഴു നില കരകം, വേപ്പില കരകം, തീ പന്തം എന്നിവയോടു കൂടി ആറാട്ട് എഴുന്നള്ളിപ്പ് നടന്നു.

തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ നടന്നു. ഞായറാഴ്ച കാലത്ത് ഇളനീര്‍ പൂജ, വലിയ പൂജ, സുബ്രഹ്‌മണ്യ പൂജ, കുട്ടികള്‍ക്ക് ചോറൂണ് എന്നിവ നടന്നു ചടങ്ങുകള്‍ക്ക് പുറമണ്ണൂര്‍ കുട്ടന്‍ കാര്‍മ്മികനായി. ഉടുക്ക് വിദ്യത്തില്‍ കൊണ്ടല്ലര്‍ കുഞ്ഞപ്പനും, മങ്ങാട് കുട്ടനും സംഘവും, ഏഴു നില കരകത്തില്‍ നെല്ലുവായ് രാജനും സംഘവും, പന്തത്തിന് മനിശ്ശേരി ചാമി കുട്ടനും സംഘവും പങ്കെടുത്തു. പൂജയോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും നടന്നു. മഹോത്സവത്തിന് പാത്രാമംഗലം മാരിയമ്മന്‍ കോവില്‍ കമ്മറ്റി നേതൃത്വം നല്‍കി.

ADVERTISEMENT