കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പാരന്റ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാവിഹാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘വിദ്യാരക്ഷിത് 2കെ 26’ പുരസ്‌കാരത്തിന് അര്‍ഹനായ മോഹന്‍ സിത്തരക്ക് ചടങ്ങില്‍ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹനകൃഷ്ണന്‍ പുരസ്‌കാരം നല്കി ആദരിച്ചു. പി.ടി.എ .പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഉഷാ നന്ദകുമാര്‍, അക്കാദമിക് ഡയറക്ടര്‍ ശോഭ മേനോന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ജെതിന്‍ എന്നിവര്‍ പ്രസംഗിച്ചു.



