ഭാരതീയ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും, സംസ്‌കാരവും, നൃത്ത സംഗീത വാദ്യങ്ങളും സമന്വയിച്ച, പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്, ചാലിശ്ശേരിയില്‍ കൊടിയിറക്കം. രണ്ടര ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിച്ച സരസ് മേള, ജനകീയ സരസ് മേളയെന്ന ഖ്യാതിയും നേടിയാണ് ശ്രദ്ധേയമായത്. തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റികാര്യ വകുപ്പ് മന്ത്രി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എല്‍ എ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മഞ്ജു വാര്യര്‍ മുഖ്യാതിഥിയായി. ഫുഡ് കോര്‍ട്ടില്‍ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി രൂപയും ഉല്‍പന്ന വിപണന സ്റ്റാളില്‍ നിന്നും എട്ടു കോടി രൂപയും ഉള്‍പ്പെടെ 9.60 കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ സംരംഭകര്‍ക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.



