അല്‍ബിര്‍ കിഡ്‌സ് ഫെസ്റ്റ് 2026ല്‍ വടക്കേക്കാട് ഖിദ്മത്തുല്‍ ഇസ്ലാം അല്‍ബിര്‍ സ്‌കൂള്‍ രണ്ടാം തവണയും ജേതാക്കളായി. തൃശ്ശൂര്‍ പള്ളിനട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ സ്‌കൂള്‍സിന്റെ തൃശ്ശൂര്‍ സോണ്‍ ഫെസ്റ്റിലാണ് പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടി 260 പോയിന്റ് നേടി ഖിദ്മത്തുല്‍ ഇസ്ലാം അല്‍ബിര്‍ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്. വിജയത്തിനായ് യത്‌നിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സഹപ്രവര്‍ത്തകരെയും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ഉസ്താദ് അബ്ദുസ്സലാം ബാഖവി, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
Home Bureaus Punnayurkulam അല്‍ബിര്‍ കിഡ്‌സ് ഫെസ്റ്റ് 2026ല്‍ വടക്കേക്കാട് ഖിദ്മത്തുല്‍ ഇസ്ലാം അല്‍ബിര്‍ സ്‌കൂളിന് കിരീടം



