പോലീസിന് നേരെ ഗുണ്ട ആക്രമണം; എസ് ഐയ്ക്ക് ഗുരുതര പരിക്ക് 

പോലീസിന് നേരെ ഗുണ്ട ആക്രമണം. വടക്കേക്കാട് എസ് ഐ അനില്‍കുമാറിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച്ച രാത്രി 10.15ന് കുന്നത്തൂര്‍ ദേവാസുര ബാര്‍ കോമ്പൗണ്ടിലാണ് സംഭവം. യുവാക്കള്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിവരം അറിഞ്ഞാണ് പോലീസ് എത്തിയത്. വടക്കേക്കാട് സ്വദേശികളായ ഗുണ്ട ലിസറ്റില്‍ ഉള്‍പ്പെട്ട പ്രണവ്, രാഹുല്‍ ഇവരുടെ സുഹൃത്ത് ബജീഷുമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് കൈയ്യില്‍ കരുതിരുന്ന കത്തിയുപയോഗിച്ച് എസ് ഐ അനില്‍കുമാറിനെ കുത്തിപരിക്കേല്‍പ്പിച്ചു. മൂക്കിനു ഗുരുതര പരിക്കേറ്റ അനില്‍കുമാറിനെ കുന്നംകുളം റോയല്‍ ദയആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

 

ADVERTISEMENT