ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭ അയ്യംപറമ്പ് പതിനൊന്നാം വാര്‍ഡില്‍ വയോമിത്രം ക്യാമ്പിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. വാവന്നൂര്‍ അഷ്ടാംഗം ആയുര്‍വേദ കോളേജുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ചൊവ്വന്നൂര്‍ കെ ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ ക്യാമ്പ് വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോളേജിലെ ഡോ ദേവി നാരായണന്‍ നമ്പി ആമുഖപ്രഭാഷണം നടത്തി. മുന്‍ കൗണ്‍സിലര്‍ കെ കെ ആനന്ദന്‍,സി കെ ബാബുട്ടന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പ്രദേശത്തെ നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യമായി മരുന്ന് വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT