വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു. കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി- കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. പൊതുയോഗം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എന്‍.മുരളീധരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ.എഫ്. ഡേവീസ് , ഏരിയ സെക്രട്ടറി പി.എം.സോമന്‍, പി.ജി. ജയപ്രകാശ്, എം.എസ്. പ്രേമലത എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam സി.ഐ.ടി.യു. കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചു



