വടക്കേക്കാട് എഎസ്‌ഐയെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വടക്കേക്കാട് സ്വദേശികളും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ പ്രണവ്, രാഹുല്‍, സുഹൃത്ത് ബജീഷ് എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസറ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി 10.15 നാണ് പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ ദേവാസുര ബാറിനു മുന്‍വശത്തു വച്ച് എഎസ്‌ഐയെ പ്രതികള്‍ ആക്രമിച്ചത്. യുവാക്കള്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് കൈയ്യില്‍ കരുതിയിരുന്ന കത്തിയുടെ പിടിഭാഗം ഉപയോഗിച്ച് അനില്‍കുമാറിന്റെ മുഖത്തിടിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡില്‍ വിട്ടു.

 

ADVERTISEMENT