യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുപ്പത് വീടുകള്‍ക്കും, വിദ്യാര്‍ത്ഥികളുടെ പഠന ചിലവിലേക്കുമുള്ള ധനസമാഹരണാര്‍ത്ഥം പെരുമ്പിലാവില്‍ സ്‌നേഹത്തിന്റെ ചായക്കട തുടങ്ങി.
കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്ത വയനാടന്‍ സ്‌നേഹത്തിന്റെ ചായക്കട ചൊവാഴ്ച്ച രാത്രി പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കും. ആദ്യ ദിവസം 29880 രൂപയുടെ കച്ചവടം നടന്നതായി ഭാരവാഹികള്‍ അറിയിച്ചു. കടവല്ലൂര്‍ മണ്ഡലത്തിലെ യൂത്ത് കെയര്‍ പ്രവര്‍ത്തകരെ യാത്ര മധ്യ അപ്രതീക്ഷിതമായി എത്തിചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംങ്കൂട്ടത്തില്‍ അഭിനന്ദിച്ചു. ചായക്കടയില്‍ എത്തിയ പെരുമ്പിലാവ് എഴുത്തുപുരയ്ക്കല്‍ സരസ്വതിയും മകന്‍ രഞ്ജിത്തിന്റെ മക്കളായ ആവണിയും ആരുഷും ഓണത്തിനും പിറന്നാള്‍ ആഘോഷത്തിനുമായി കരുതി വച്ചിരുന്ന 5000 രൂപ നല്‍കി മാതൃകയായി.വരും ദിവസങ്ങളില്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പത്ര ചലഞ്ചിലൂടെ തുക സമാഹരിക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹക്കീം എം.എച്ച്. പറഞ്ഞു. മുന്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കെ. ജയശങ്കര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ സജാദ് ആല്‍ത്തറ, ശ്യാംജിത രാജന്‍,ഷെരീഫ് കരിക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.