ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തലില്‍ കലാശിച്ചു

ബൈക്കുകള്‍ കൂട്ടിമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തലില്‍ കലാശിച്ചു. വൈലത്തൂര്‍ അഞ്ഞൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെ ആയിരുന്നു യുവാക്കള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത്. തൊഴിയൂര്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റും മറ്റൊരു ബുള്ളറ്റും തമ്മിലാണ് ഗുരുവായൂര്‍ റോഡിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തു വച്ച് കൂട്ടിമുട്ടിയത്. തുടര്‍ന്ന് അഞ്ഞൂര്‍ റോഡ് ജംഗ്ഷനിലെത്തിയ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.

ചെറിയ സംഘര്‍ഷത്തിന് ശേഷം ഒരു ബൈക്കിലെ യാത്രക്കാര്‍ സ്ഥലത്ത് നിന്ന് പോയെങ്കിലും വീണ് പോയ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ സ്ഥലത്ത് തിരിച്ചെത്തി. ഇതോടെ, ഇതിനകം ഇവിടെ എത്തിയിരുന്ന തൊഴിയൂര്‍ സ്വദേശികളുടെ സുഹൃത്തുക്കളും മറുഭാഗവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. സംഭവത്തില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തൊഴിയൂര്‍ സ്വദേശികളെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT