തീപിടുത്തത്തെ തുടര്‍ന്ന് വീട് പൂര്‍ണമായി അഗ്‌നിക്കിരയായ അക്കിക്കാവ് തറമേല്‍ സഹോദരങ്ങളായ ഹരിദാസിന്റെയും രാജേഷിന്റെയും കുടുംബത്തെ ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര ധന സഹായമായി 50000 രൂപ നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ്, വൈസ് പ്രസിഡണ്ട് തുഷാര സുബീഷ്, ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ ഷെമീര്‍ ഇഞ്ചിക്കാലയില്‍, ജിനാഷ് തെക്കേകര,സക്കറിയ ചീരന്‍, പഞ്ചായത്ത് അംഗങ്ങള്‍, പോര്‍ക്കുളം സഹകരണ ബാങ്ക് പ്രസി: വി.ഗിരീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



