കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 2024-26 വര്‍ഷത്തെ എസ്.പി.സി നാലാം ബാച്ചിന്റെ പാസിങ്ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡില്‍ പങ്കെടുത്ത കേഡറ്റുകള്‍ക്ക് എസ്.എച്ച്.ഒ ജയപ്രദീപ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ നഗരസഭയിലെ സ്ഥിരം സമിതിയധ്യക്ഷരായ ആര്‍ഷ ജിജു, റ്റി.സോമശേഖരന്‍, മിനി മോന്‍സി, ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഐ.റസിയ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ വിജയലക്ഷി, പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ പി.സൂരജ്, ഇ.എ.അജ്ഞലി, സിപിഒ മാരായ കെ. എസ് ഹരിദാസന്‍, ഇ ബി അനീഷ, പിടിഎ, എം പി ടി എ, എസ്എംസി പ്രതിനിധികള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



