കണ്ടാണശ്ശേരി – പന്നിശ്ശേരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടന്നു

കണ്ടാണശ്ശേരി – പന്നിശ്ശേരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടന്നു. കണ്ടാണശ്ശേരി പഞ്ചായത്തിലെ 108 ഏക്കറിലേറെ വിസ്തൃതിയുള്ള പാടശ്ശേരത്തിലാണ് കൊയ്ത്തുത്സവം നടന്നത്. കേരള ബാങ്ക് ഡയറക്ടറും, കേരള കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടുമായ എം. ബാലാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. ദാസന്‍, നിവ്യ റെനീഷ്, വി.വി.തിലകന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രമിത സജീവന്‍ പഞ്ചായത്തംഗങ്ങളായ വിനു ജോണ്‍സണ്‍, സഫീറ അസീസ്, സിമി സ്റ്റെല്‍സണ്‍, ലിയ ജോജോ, ജോണ്‍ കാക്കശ്ശേരി, കൃഷി ഓഫീസര്‍ ഗായത്രി രാജശേഖരന്‍, പാടശേഖര സമിതി ഭാരവാഹികളായ ടി.ഒ. ജോസ്, പി എ രവി എന്നിവര്‍ സംസാരിച്ചു. സുപ്രിയ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് പാട ശേഖരത്തില്‍ കൃഷി ചെയ്തിരുന്നത്. കൃഷ ചെയ്ത് 130 ദിവസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പ് നടന്നത്. പാടശേഖര സമിതി ഭാരവാഹികള്‍ , കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT