ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സി.പി.എം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാരിനെതിരെ എരുമപ്പെട്ടി യൂത്ത് കോണ്‍ഗ്രസ് ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ മുഖ്യാതിഥിയായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്‍. കെ കബീര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിജി ജോണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ മീനാ ശലമോന്‍, ഷാജി വര്‍ഗീസ് , മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ആര്‍ രാധിക, നിയോജമണ്ഡലം പ്രസിഡന്റ് സെഫീന അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



