ശബരിമല സംരക്ഷണ സദസ് നടത്തി

ശബരിമല സ്വര്‍ണ്ണ കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ മകരസംക്രമ ദിനത്തില്‍ ശബരിമല സംരക്ഷണ സദസ് നടത്തി. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സ്രാവണ്‍ സിദ്ധാര്‍ഥ് അധ്യക്ഷത വഹിച്ചു. എം.എസ്. മണികണ്ഠന്‍, എം.എ. അബ്ദുള്‍ റഷീദ്, ബാസില്‍ പെരുംത്തുരുത്തി, റാഷിദ് എന്‍.എ., നദീര്‍ പെരുംതുരുത്തി, റിയാസ് ചിറക്കല്‍, പ്രഭു മൂലേപാട്, അരുണ്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT