29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur കാത്തിരിപ്പിന് വിരാമം; ഗുരുവായൂരില്‍ നിന്നുള്ള വൈകുന്നേരത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

കാത്തിരിപ്പിന് വിരാമം; ഗുരുവായൂരില്‍ നിന്നുള്ള വൈകുന്നേരത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

177

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗുരുവായൂരില്‍ നിന്നുള്ള വൈകുന്നേരത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രെയിന്‍ സര്‍വീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തുകയും തൃശ്ശൂരില്‍ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തുകയും ചെയ്യുന്ന രീതിയിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും എന്നുമുതലാണെന്ന് കാര്യം വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT
error: Content is protected !!