ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍. ഗുരുവായൂര്‍ കാരക്കാട് റോഡില്‍ ശ്രീനിധി ഇല്ലത്ത് ശിവകുമാറും പത്‌നിയും ചേര്‍ന്നാണ് കണ്ണന് സ്വര്‍ണ്ണമാലകള്‍ സമര്‍പ്പിച്ചത്. മുത്തുകള്‍ ചേര്‍ത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ മാലകള്‍ ഏറ്റുവാങ്ങി. വഴിപാട്കാര്‍ക്ക് ദേവസ്വം തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന പ്രസാദ കിറ്റ് നല്‍കി. ശിവകുമാര്‍ നേരത്തെയും സ്വര്‍ണ്ണമാലകളും വജ്ര കിരീടവും വഴിപാടായി സമര്‍പ്പിച്ചിട്ടുണ്ട്.



