30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരത്തില്‍ നടക്കും

മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരത്തില്‍ നടക്കും

25

 

കേരള മത്സ്യബന്ധന-സമുദ്ര ഗവേഷണ സര്‍വ്വകലാശാലയുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കോമ്പൗണ്ടില്‍ ആരംഭിക്കുന്ന മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. മത്സ്യ തൊഴിലാളികളും തീരദേശ നിവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് സര്‍വ്വകലാശാലയായ കുഫോസിന്റെ ഒരു വൈജ്ഞാനിക കേന്ദ്രം തുടങ്ങുന്നതിന് തീരസദസ്സിന്റെ ഭാഗമായി ആവശ്യം ഉയര്‍ന്നിരുന്നതാണ്. തുടര്‍ന്ന് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്റെ ആസ്തിവികസനഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ആയതിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നതാണ്. കുഫോസ് വൈജ്ഞാനിക കേന്ദ്രം തുടങ്ങുന്നതിനുള്ള സിലബസ് തയ്യാറാക്കല്‍, കോഴ്‌സുകളുടെ അംഗീകാരം തുടങ്ങി എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുള്ളതും കേന്ദ്രം ആരംഭിക്കുന്നതിനുള്ള ജീവനക്കാരുടെ വേതനം ഉള്‍പ്പെടെയുള്ളവക്കുള്ള തുക അനുവദിച്ചിട്ടുള്ളതുമാണ്.

ADVERTISEMENT
error: Content is protected !!