തെണ്ടന്‍ അട നിവേദ്യം നടത്തി

പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ മകര ചൊവ്വ ഉത്സവാഘോഷത്തിന്റെ ഭാഗമായി തെണ്ടന്‍ അട നിവേദ്യം നടത്തി. വളര്‍ത്തു മൃഗങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റാണ്ടുകളായി നടക്കുന്ന അത്യപൂര്‍വ്വവും അതിവിശേഷവുമായ ഒരു ചടങ്ങാണ് തെണ്ടനട നിവേദ്യം. മനുഷ്യര്‍ക്കെന്നപോലെ വളര്‍ത്തുമൃഗങ്ങളായ പശു ആട് എരുമ തുടങ്ങിയ നാല്‍ക്കാലികള്‍ക്കും ആയുസ്സും ആരോഗ്യവും സര്‍വഐശ്വര്യങ്ങളും ലഭിക്കുന്നതിനായി ഭക്തര്‍ ക്ഷേത്രത്തിലെ ഉപദേവനായ തെണ്ടന്‍ സ്വാമിക്ക് അട നേദ്യം സമര്‍പ്പിക്കുന്നത്.

ADVERTISEMENT