26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad വാഹനമോടിച്ച് 65 ക്കാരി മരിച്ച സംഭവത്തില്‍ 62കാരന് രണ്ടര വര്‍ഷംതടവും 31,000 രൂപ രൂപ പിഴയും...

വാഹനമോടിച്ച് 65 ക്കാരി മരിച്ച സംഭവത്തില്‍ 62കാരന് രണ്ടര വര്‍ഷംതടവും 31,000 രൂപ രൂപ പിഴയും ശിക്ഷ

അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് മരണത്തിനിടയാക്കിയ 62കാരന് രണ്ടര വര്‍ഷംതടവും 31,000 രൂപ രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. വേലൂര്‍ കരുമത്തില്‍ വീട്ടില്‍ അച്യുതന്‍ നായര്‍ മകന്‍ വിജയനെയാണ് കോടതി ശിക്ഷിച്ചത്. 2010 ജൂലായ് 16ന് വൈകിട്ട് 5.45 ന് കരിക്കാട് വില്ലേജ് ഓഫീസിന് മുന്‍വശം വച്ച് അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ പോര്‍ക്കുളം മങ്ങാട് കൂട്ടുങ്ങല്‍ വീട്ടില്‍ വേലായുധന്‍ ഭാര്യ 65 വയസ്സുള്ള തങ്ക മരിച്ചിരുന്നു. അപകടത്തില്‍ മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. എസ്.ഐ.-കെ.ടി.ജോണി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസില്‍ സി.ഐ.-പി.സി. ഹരിദാസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവര്‍ ഹാജരായി.

ADVERTISEMENT
error: Content is protected !!