ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്ന് അണലിയെ പിടികൂടി. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ആറടിയോളം നീളമുള്ള അണലിയെ സ്റ്റേഷനകത്തു നിന്ന് പിടികൂടിയത്. പുലര്‍ച്ചെ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് പാമ്പിനെ കണ്ടത്. സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ നെ വിവരം അറിയിച്ചു അദ്ദേഹംഎത്തി പാമ്പിനെ പിടികൂടി ഫോറസ്റ്റിന് കൈമാറി.



