കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തി

കടങ്ങോട് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്‌ഐആര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പ് നടത്തി. വെള്ളറക്കാട് അജ്‌നം സി.എസ്.സി സെന്റര്‍ ജനസേവനകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മരത്തംകോട് യു.പി. സ്‌കൂളില്‍ വച്ച് എസ്‌ഐആര്‍ ക്യാമ്പ് നടത്തിയത്. പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രതിനിധികളായ റഫീക്ക് അയിനിക്കുന്നത്ത്, സിന്ധു മണികണ്ഠന്‍, രഞ്ജു മാസ്റ്റര്‍, മണികണ്ഠന്‍, വിഷ്ണു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നിരവധി പ്രദേശവാസികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.

ADVERTISEMENT