31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തില്‍   സംയുക്ത തിരുനാള്‍  ആഘോഷിച്ചു

ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തില്‍   സംയുക്ത തിരുനാള്‍  ആഘോഷിച്ചു

59
ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തില്‍  വിശുദ്ധ സെബസ്ത്യാനോസിന്റെയും ,വിശുദ്ധ റപ്പായേല്‍ മാലാഖയുടെയും സംയുക്ത തിരുനാള്‍  ആഘോഷിച്ചു.  തിരുനാള്‍ ദിനമായ  തിങ്കളാഴ്ച്ച
രാവിലെ 6.30 ന് വി. കുര്‍ബാനയും, രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാ. ഫെബിന്‍ ചിറയത്ത്  മുഖ്യ കാര്‍മ്മികനായി. ഫാ. ഫിനോഷ് കിറ്റിക്കല്‍ സന്ദേശം നല്‍കി. വികാരി ഫാ തോമസ് ചുണ്ടല്‍ സഹ കാര്‍മ്മികനായി. വൈകിട്ട് 4 മണിക്ക് നടന്ന  വി കുര്‍ബാനയക്ക് ഫാ. ടൈസണ്‍ മണ്ടുംപാല്‍ കാര്‍മ്മികനായി. തുടര്‍ന്ന് വിശുദ്ധരുടെ രൂപം എഴുന്നെള്ളിച്ച്  ഭക്തി നിര്‍ഭരമായ പ്രദക്ഷിണം ഉണ്ടായിരുന്നു.
ശേഷം രാത്രി വര്‍ണ്ണമഴ, ഗാനമേള എന്നിവയും അരങ്ങേറി. കൈക്കാരന്മാരായ  ജോജി പേരാമംഗലത്ത്, ജോസ് താണിക്കല്‍, ടാബു ചെറുവത്തൂര്‍ പ്രതിനിധി സെക്രട്ടറി ജോഫി എം ജെ , ജനറല്‍ കണ്‍വീനര്‍ ഡോണി എം.ജി, ജോ. കണ്‍വീനര്‍ ജോസഫ് വി.എ, ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാര്‍ ,ജോ. കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT
error: Content is protected !!