പെയിന്റ് ബക്കറ്റുകളുമായി പോവുകയായിരുന്ന ലോറിയില്‍ നിന്നും പെയിന്റ് ബക്കറ്റ് റോഡില്‍ വീണ് പരന്നൊഴുകിയതിനെത്തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ തെന്നി മറിഞ്ഞു. കുന്നംകുളം – പട്ടാമ്പി റോഡില്‍ മൃഗാശുപത്രിക്ക് സമീപം ബുധനാഴ്ച്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം.ലോറിയില്‍ നിന്നും പെയിന്റ് റോഡിലേക്ക് ഒലിച്ചിറങ്ങിയത് ശ്രദ്ധയില്‍പ്പെടാതെ എത്തിയ ബൈക്കുകളാണ് തെന്നി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. റോഡില്‍ പെയിന്റ് പരന്നത് അല്പനേരം ഗതാഗതത്തിന് തടസ്സമുണ്ടാക്കി. വിവരമറിച്ചതിനോടുള്ള കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തി പെയിന്റ് നീക്കം ചെയ്തു.
Home Bureaus Kunnamkulam ലോറിയില്‍ നിന്നും പെയിന്റ് ബക്കറ്റ് റോഡില്‍ വീണു; ഇരുചക്ര വാഹനങ്ങള്‍ തെന്നി മറിഞ്ഞ് അപകടം



