പെരുമ്പിലാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

പെരുമ്പിലാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.കൊരട്ടിക്കര സ്വദേശി ജോഷി, പെരുമ്പിലാവ് സ്വദേശി രഘു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പെരുമ്പിലാവ് പ്രിയദര്‍ശിനി സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജോഷിയുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT